
കൊച്ചി: യുഎല്‍ടി പവര്‍ സൗണ്ട് സീരീസിന്റെ രണ്ടാം തലമുറ ഉല്‍പ്പന്നങ്ങളുടെ നിര പുറത്തിറക്കി സോണി ഇന്ത്യ. വയര്‍ലെസ് പാര്‍ട്ടി സ്പീക്കറുകളായ യുഎല്‍ടി ടവര്‍ 9, യുഎല്‍ടി ടവര്‍ 9എസി, വയര്‍ലെസ് ബ്ലൂടൂത്ത് സ്പീക്കറുകളായ യുഎല്‍ടി ഫീല്‍ഡ് 5, യുഎല്‍ടി ഫീല്‍ഡ് 3, വയര്‍ലെസ് ഡ്യുവല്‍ മൈക്കായ യുഎല്‍ടി മൈക്ക് 1 തുടങ്ങിയവയാണ് പുറത്തിറക്കിയത്. ശക്തമായ ബാസും ഒന്നോ രണ്ടോ വ്യത്യസ്ത ശബ്ദ മോഡുകള്‍ ഉപയോഗിച്ച് സംഗീതം മെച്ചപ്പെടുത്തി മികച്ച ശബ്ദ നിലവാരം നല്‍കുന്ന യുഎല്‍ടി ബട്ടണുകള്‍ പുതിയ നിര സ്പീക്കറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ കേള്‍വി അനുഭവം മെച്ചപ്പെടുത്തുന്ന നൂതന ഓഡിയോ ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ നയ്യര്‍ പറഞ്ഞു. യുഎല്‍ടി പവര്‍ സൗണ്ട് സീരീസിനു കീഴില്‍ പുതിയ ഉത്പ്പന്നങ്ങള്‍ അവതരിപ്പിച്ചത്തില്‍ വലിയ സന്തോഷമുണ്ട്. ശക്തമായ ബാസും ആകര്‍ഷകമായ ശബ്ദവും നല്‍കുന്ന യുഎല്‍ടി പവര്‍ സൗണ്ട് സീരീസിന്റെ ഏറ്റവും പുതിയ ലോഞ്ച് തങ്ങളുടെ ഈ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോണിയുടെ വിപ്ലവകരമായ യുഎല്‍ടി പവര്‍ സൗണ്ട് ഉത്പ്പന്ന നിരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സോണി ഇന്ത്യയുടെ ഓഡിയോ ബ്രാന്‍ഡ് അംബാസഡറായ കരണ്‍ ഔജ്‌ല പറഞ്ഞു.
പുതിയ യുഎല്‍ടി പവര്‍ സൗണ്ട് ഉത്പ്പന്നങ്ങള്‍ സോണി റീട്ടെയില്‍ സ്റ്റോറുകളായ സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്, www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, ഇന്ത്യയിലെ മറ്റ് ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ എന്നിവ വഴി വാങ്ങാം.
പ്രത്യേക ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ യുഎല്‍ടി ടവര്‍ 9, യുഎല്‍ടി ടവര്‍ 9എസി എന്നിവ വാങ്ങുന്നവര്‍ക്ക് 19,990 രൂപ വില വരുന്ന ഒരു സോണി വയര്‍ലെസ് മൈക്ക് സൗജന്യമായി ലഭിക്കും. കറുപ്പ് നിറത്തില്‍ മാത്രം വിപണിയിലെത്തുന്ന യുഎല്‍ടി ടവര്‍ 9ന് 84,990 രൂപയും യുഎല്‍ടി ടവര്‍ 9എസിക്ക് 69,990 രൂപയുമാണ് വില. ഓഫ് വൈറ്റ്, കറുപ്പ് നിറങ്ങളില്‍ വരുന്ന യുഎല്‍ടി ഫീല്‍ഡ് 5ന് 24,990 രൂപയും ഫോറസ്റ്റ് ഗ്രേ, ഓഫ് വൈറ്റ്, കറുപ്പ് നിറങ്ങളിലെത്തുന്ന യുഎല്‍ടി ഫീല്‍ഡ് 3ന് 17,990 രൂപയുമാണ് വില. 14,990 രൂപയാണ് കറുപ്പ് നിറത്തില്‍ മാത്രം ലഭ്യമായ യുഎല്‍ടി മൈക്ക് വണ്ണിന്റെ വില.