
കൊച്ചി: സോണി ഇന്ത്യ രണ്ട് പുതിയ സൗണ്ട് ബാറുകള്‍ കൂടി അവതരിപ്പിച്ച് ബ്രാവിയ തിയറ്റര്‍ പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു. ബ്രാവിയ തിയറ്റര്‍ ബാര്‍ 6, ബ്രാവിയ തിയറ്റര്‍ സിസ്റ്റം 6 എന്നിവയാണ് സിനിമാറ്റിക് ഓഡിയോ അനുഭവം വീടുകളിലേക്ക് കൊണ്ടുവരുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന പുതിയ രണ്ട് സൗണ്ട്ബാര്‍ മോഡലുകള്‍.
വയര്‍ലെസ് സബ് വൂഫറോടു കൂടിയ 3.1.2 സറൗണ്ട് സൗണ്ട് ബാറാണ് ബ്രാവിയ തിയറ്റര്‍ ബാര്‍ 6. ഓവര്‍ഹെഡ് ഓഡിയോയ്ക്കായി അപ്ഫയറിങ് സ്പീക്കറുകളുണ്ട്. വയര്‍ലെസ് റിയര്‍ സ്പീക്കറുകളോടു കൂടിയ 5.1 പവര്‍ഫുള്‍ സറൗണ്ട് സൗണ്ട് ഹോം തിയറ്റര്‍ സിസ്റ്റമാണ് പുതിയ ബ്രാവിയ തിയറ്റര്‍ സിസ്റ്റം 6. ഡെഡിക്കേറ്റഡ് സബ് വൂഫര്‍, 1000 വാട്ട് പവര്‍ ഔട്ട്പുട്ട്, മള്‍ട്ടി സ്റ്റീരിയോ മോഡ് എന്നിവ മികച്ച ശബ്ദാനുഭവം ഉറപ്പാക്കും. ഡോള്‍ബി അറ്റ്മോസും ഡിടിഎസ്:എക്സും നല്‍കുന്ന സിനിമാറ്റിക് സൗണ്ട്, വെര്‍ട്ടിക്കല്‍ സറൗണ്ട് എഞ്ചിന്‍, എസ്-ഫോഴ്സ് പ്രോ ഫ്രണ്ട് സറൗണ്ട്, ഡയലോഗുകളുടെ വ്യക്തതക്കായി വോയ്സ് സൂം 3, ഒപ്റ്റിമൈസ്ഡ് നൈറ്റ് ആന്‍ഡ് വോയ്സ് മോഡ്, ബ്രാവിയ കണക്റ്റ് ആപ്പ് ഉപയോഗിച്ചുള്ള നിയന്ത്രണം എന്നിവയാണ് ഇരുമോഡലുകളുടെയും പൊതുവായ ഫീച്ചറുകള്‍.
ബ്രാവിയ തിയറ്റര്‍ സിസ്റ്റം 6, ബാര്‍ 6 എന്നീ സൗണ്ട്ബാറുകളിലൂടെ ഇന്ത്യന്‍ വീടുകളുടെ ഹൃദയത്തിലേക്ക് ഒരു യഥാര്‍ഥ സിനിമാറ്റിക് അനുഭവം എത്തിക്കുകയാണെന്ന് ഇതേകുറിച്ച് സംസാരിച്ച സോണി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുനില്‍ നയ്യാര്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സമ്പുഷ്ടമായ ഓഡിയോ-വിഷ്വല്‍ അനുഭവങ്ങള്‍ ആവശ്യപ്പെടുന്നതിനാല്‍, പ്രീമിയം ഹോം എന്‍റര്‍ടൈന്‍മെന്‍റ് വിഭാഗത്തില്‍ ഈ ശ്രേണി ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണി റീട്ടെയില്‍ സ്റ്റോറുകളിലും (സോണി സെന്‍റര്‍, സോണി എക്സ്ക്ലൂസീവ് സ്റ്റോറുകള്‍) പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും www.ShopatSC.com ലും ഇന്ത്യയിലെ മറ്റ് ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും പുതിയ ബ്രാവിയ സൗണ്ട് ബാറുകള്‍ വാങ്ങാം. ബ്രാവിയ തിയറ്റര്‍ സിസ്റ്റം 6 (5.1 സറൗണ്ട് സൗണ്ട്) 49,990 രൂപ വിലയില്‍ 2025 ജൂലൈ 3 മുതലും, ബ്രാവിയ തിയറ്റര്‍ ബാര്‍ 6 (3.1.2 സറൗണ്ട് സൗണ്ട്) 39,990 രൂപ വിലയില്‍ 2025 ജൂലൈ 1 മുതലും ലഭ്യമാവും.