CM : 'ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ': വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് വാഴ്ത്തു പാട്ടുമായി ഇടത് സംഘടന

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും വേദിയിലേക്ക് കയറുന്ന അവസരത്തിലാണ് പാട്ട് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇതേ പാട്ട് പാടുന്നത് ഇത് രണ്ടാം തവണയാണ്.
CM : 'ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ': വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് വാഴ്ത്തു പാട്ടുമായി ഇടത് സംഘടന
Published on

തിരുവനന്തപുരം : വീണ്ടും സെക്രട്ടറിയേറ്റിലെ ഇടത് സംഘടന മുഖ്യമന്ത്രി പിണറായി വിജയന് വാഴ്ത്ത് പാട്ടുമായി രംഗത്തെത്തി. ഇത് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യാനായി എത്തിയപ്പോഴാണ്. (Song praising CM Pinarayi Vijayan)

'ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ' എന്ന ഗാനമാണ് ഗായക സംഘം പാടിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും വേദിയിലേക്ക് കയറുന്ന അവസരത്തിലാണ് പാട്ട് ആരംഭിച്ചത്.

ഗാനം അവസാനിക്കുന്നത് വരെ മുഖ്യമന്ത്രി പാട്ട് ശ്രദ്ധിച്ചിരുന്നു. ഇതിന് ശേഷമാണ് പരിപാടികൾ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇതേ പാട്ട് പാടുന്നത് ഇത് രണ്ടാം തവണയാണ്.

Related Stories

No stories found.
Times Kerala
timeskerala.com