മലപ്പുറം : അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം ഒളിവിൽപോയ മകൻ തൂങ്ങിമരിച്ചു. കടിയങ്ങാട് ഇല്ലത്ത് മീത്തൽ ജംസലി (26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം പകൽ മൂന്നോടെ വീട്ടിൽവച്ചാണ് ജംസൽ ബാപ്പ പോക്കറി (60)നെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പോക്കർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോക്കറിന്റെ ഭാര്യ ജമീല നൽകിയ പരാതിയിൽ ജംസലിനെതിരെ പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വിരോധത്തിലാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് ജമീല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിനുശേഷം ഒളിവിൽപോയ പ്രതിയെ പൊന്തക്കാട് നിറഞ്ഞ പറമ്പിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.