
ഇടുക്കി : മറയൂർ ചന്ദന മോഷണക്കേസിൽ കുപ്രസിദ്ധ ഗുണ്ട അമ്മയ്ക്കൊരു മകൻ സോജു അറസ്റ്റിൽ. സംഭവത്തിൽ മറയൂർ പൊലീസാണ് സോജുവിനെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ സോജു കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
ദിവസങ്ങൾക്ക് മുമ്പ് മറയൂരിൽ നിന്നും ചന്ദനം മോഷണം പോയത്. കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സോജു പിടിയിലാവുകയയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.