കോട്ടയം : പള്ളിക്കത്തോട് അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി കുറ്റസമ്മതം നടത്തി. കൊലപാതകത്തിലേക്ക് നയിച്ചത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ആണെന്നാണ് വിവരം. (Son murdered his mother in Kottayam)
അരവിന്ദ് അമ്മയുമായി വാക്കുതർക്കം ഉണ്ടാവുകയും വെട്ടുകത്തി കൊണ്ട് വെട്ടുകയുമായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സിന്ധു ആണ് കൊല്ലപ്പെട്ടത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് വിവരം.