പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടി കൊലപ്പെടുത്തി; ആക്രമണം മദ്യലഹരിയിലെന്ന് റിപ്പോർട്ട് | Son kills father

Son kills father
Published on

എറണാകുളം: പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടി കൊലപ്പെടുത്തി. ചേലാമറ്റം സ്വദേശി ജോണി എന്ന 67-കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നെന്ന് പ്രതി പോലീസിനു മൊഴി നൽകിയതായാണ് റിപ്പോർട്ട്.ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്ത . കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.അക്രമത്തിനു പിന്നാലെ ,അച്ഛന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മകന്‍ ശ്രമിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ജോണിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് മെല്‍ജോ കുറ്റസമ്മതം നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com