തലശേരി: അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരൻ.തലശേരി അഡീഷണൽ സെഷൻസ് (ഒന്ന്) കോടതിയാണ് പ്രതി കുറ്റകരണമെന്ന് കണ്ടെത്തിയത്.
ചാവശേരി ഉളിയിൽ വെമ്പടിച്ചാൽ വീട്ടിൽ പാർവതിയമ്മയെ (86) കൊലപ്പെടുത്തിയ കേസിലാണ് പ്രതി മകൻ കെ സതീശ (49) ആണ്. ശിക്ഷ 28ന് പ്രഖ്യാപിക്കും.
പാർവതിയമ്മയുടെ ഏകമകനാണ് പ്രതി. 2018 മെയ് 13ന് പകൽ 3.30നാണ് കേസിനാസ്പദമായ സംഭവം. സ്വത്തു വിറ്റുകിട്ടിയ പണം മദ്യപാനിയായ മകൻ ധൂർത്തടിച്ചതിനെ അമ്മ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്.
ചാവശേരിയിലെ വീട്ടിൽവച്ച് പ്രതി അമ്മയെ കട്ടിലിൽ കിടത്തി ദേഹത്തു കയറിയിരുന്ന് കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊന്നുവെന്നാണ് കേസ്. ബന്ധുവും അയൽക്കാരനുമായ വിനീഷിന്റെ പരാതിയിൽ മട്ടന്നൂർ എസ്ഐ ചോടോത്ത് ശിവനാണ് കേസെടുത്തത്.