
തിരുവനന്തപുരം: അമ്മയുടെ മാല പൊട്ടിച്ച കള്ളനെ പിടികൂടി മകൻ. പത്തനംതിട്ട ഇടപ്പാവൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് 63വയസുക്കാരിയുടെ മാല പൊട്ടിച്ചത്. മാല പൊട്ടിച്ച വിവരം അമ്മ മകനെ വിളിച്ചറിയിച്ചു. മകൻ ഉടൻ ഓട്ടോറിക്ഷയുമായി പിന്നാലെ പോയി കള്ളനെ പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളായ ആദർശിനെയാണ് പിടികൂടിയത്. കൂട്ടുപ്രതിയായ ശരത്ത് മാലയുമായി ഓടി രക്ഷപ്പെട്ടു. പട്ടാഴി സ്വദേശി ആദർശിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.