ആലപ്പുഴ : മാവേലിക്കരയില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തി. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജന്‍(69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏകമകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് അമ്മയെ കൊലപ്പെടുത്തിയെന്ന് കൃഷ്ണദാസ് നാട്ടിലെ പാര്‍ട്ടിപ്രവര്‍ത്തകരെയും മറ്റും വിളിച്ചുപറഞ്ഞത്. ഇതോടെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട കനകമ്മ സിപിഐയുടെ പ്രാദേശിക നേതാവാണ്. മാവേലിക്കര നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു. മകന്‍ ലഹരിഉപയോഗിക്കുന്നതിനെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.