ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയിൽ മകൻ മാതാവിനെ അടിച്ച് കൊന്നു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനി (55) ആണ് കൊല്ലപ്പെട്ടത്.
മദ്യപിച്ചെത്തിയ മകൻ ജോൺസൺ ജോയി അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദ്ദനമേറ്റിരുന്നു.സംഭവത്തിൽ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.