
മലപ്പുറം: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. മാതാവിനെയും പ്രായം ചെന്ന പിതൃമാതാവിനെയും ആക്രമിക്കാൻ ശ്രമിച്ചതോടെ അയൽവാസികളെ അറിയിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കാൻ പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ മൺവെട്ടി ഉപയോഗിച്ച് ആക്രമിക്കുകയും അക്രമാസക്തനായ നിലയിലായിരുന്നതിനാൽ നാട്ടുകാർ ഇയാളുടെ കൈകാലുകൾ ബന്ധിച്ച് പൊലീസിൽ അറിയിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് സംഘം താനൂർ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ താനൂർ ഇൻസ്പെക്ടർ ടോണി ജെ. മറ്റത്തിന്റെ സഹായത്തോടെ കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ ലഹരിവിമുക്തി കേന്ദ്രത്തിൽ എത്തിച്ചു.