കോഴിക്കോട് : കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ മണമ്മലിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരുക്കേറ്റ മാധവിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മാധവിയുടെ തലയ്ക്കാണ് മുറിവേറ്റത്. അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊയിലാണ്ടി പൊലീസ് മകനെ ചോദ്യം ചെയ്യുകയാണ്.