arrest

അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ|murder case

അച്ഛൻ രാമു (71) വിനെയാണ് മകനായ രാഗേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയത്.
Published on

തൃശ്ശൂർ : അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി രാഗേഷ് (35) ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. അച്ഛൻ രാമു (71) വിനെയാണ് മകനായ രാഗേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി 9 ഓടെ സംഭവം നടന്നത്.രാമുവുമായി വഴക്കുണ്ടാവുകയും തുടർന്ന് പിടിച്ച് തള്ളിയപ്പോൾ ചുമരിൽ തലയിടിച്ച് വീഴുകയായിരുന്നു. തലയുടെ പിറകിൽ ഗുരുതരപരിക്ക് പറ്റിയാണ് രാമു മരിച്ചത്.

സംഭവ സമയം പ്രതിയായ രാഗേഷും രാമുവും വീട്ടിൽ ഒറ്റക്കായിരുന്നു. രാമുവിന്റെ ഭാര്യ ശകുന്തള കഴിഞ്ഞ മൂന്ന് ദിവസമായി ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു.

സംഭവ ശേഷം രാഗേഷ് ഭാര്യയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ശകുന്തള ചാവക്കാട് മുത്തമ്മാവിൽ നിന്ന്‌ ഓട്ടോയിൽ മണപ്പാടുള്ള വീട്ടിലെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാമു മരിച്ചതായി സ്ഥിരീകരിച്ചു. വധശ്രമക്കേസിൽ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഗേഷ്.

Times Kerala
timeskerala.com