കോഴിക്കോട്: ചേവായൂർ പോലീസ് സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് കോഴിക്കോട് വേങ്ങേരി സ്വദേശിയായ കൊടക്കാട് വീട്ടിൽ സലിൽ കുമാർ (50) ആണ്. (Son arrested for attempting to murder mother over property)
വീടും സ്ഥലവും ബാങ്കിലുള്ള ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ട് 76 വയസ്സുള്ള അമ്മയെ ആക്രമിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഉച്ചയോടെ അമ്മ വീട്ടിലെ മുറിയിൽ ഇരിക്കുമ്പോൾ സലിൽ വാതിൽ തള്ളിത്തുറന്ന് ചീത്ത വിളിക്കുകയും സ്വത്ത് എഴുതിത്തരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഇയാൾ അമ്മയുടെ നെഞ്ചിൽ കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. ഇയാൾ സ്വത്ത് ഇപ്പോൾ എഴുതിത്തരില്ലെന്ന് പറഞ്ഞപ്പോൾ മുറിയിലുണ്ടായിരുന്ന നിലവിളക്ക് എടുത്ത് തലയിൽ അടിക്കാൻ ശ്രമിച്ചു.അടുത്ത വീട്ടിലെ യുവാവ് എത്തി ഇയാളെ പിടിച്ചുമാറ്റി.
വേങ്ങേരിയിൽ നിന്നാണ് സലിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചേവായൂർ ഇൻസ്‌പെക്ടർ മഹേഷിൻ്റെ നിർദേശത്തിൽ എസ്.ഐമാരായ റഷീദ്, മിജോ, എ.എസ്.ഐ. വിജേഷ്, സി.പി.ഒ. ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.