Kerala
സ്വത്തിനും സ്വർണാഭരണങ്ങൾക്കും വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ
കോഴിക്കോട് : സ്വത്ത് കൈക്കലാക്കാൻ വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കോഴിക്കോട് പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്‌തത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതി നൽകണമെന്നും, സ്വർണാഭരണങ്ങൾ തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദ്ദനം തുടങ്ങിയത്. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.