തിരുവനന്തപുരം: വിവാദങ്ങൾ കനക്കുന്നതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കുറിച്ചുള്ള പ്രതികരണമറിയിച്ച് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍(Dr. Harris Chirakkal). ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മാന്തി തനിക്കൊപ്പം നിന്നയാളാണെന്നും മന്ത്രി ആശുപത്രിയിലെത്തി തന്നെ കണ്ടിരുന്നതായും അസുഖ വിവരങ്ങൾ അന്വേഷിച്ചതായും ഡോക്ടർ പ്രതികരിച്ചു.
"വിഷയം സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരിശോധന നടത്തിയവര്‍ക്ക് നെഫ്രോസ്കോപ്പും മോസിലോസ്കോപ്പും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. സത്യം പറഞ്ഞാല്‍ എനിക്കും ഡെലിവറി ചെല്ലാന്‍ ഏതാണ്, ബില്ല് ഏതാണെന്ന് അറിയില്ല. പ്രിന്‍സിപ്പലിനെ കുറ്റം പറയാനില്ല. അസ്വാഭാവികത ഒന്നുമില്ല. ആര്‍ക്കുവേണമെങ്കിലും എന്റെ മുറിയില്‍ കയറാവുന്നതാണ്. മുറിയില്‍ ഒരു രഹസ്യവുമില്ല" - അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് പ്രതികരിക്കാൻ ഡോ. ഹാരിസ് ചിറക്കല്‍ തയായറായില്ല.