
കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും നാട്ടില്‍ വികസനങ്ങള്‍ നടക്കരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
നാട് ഇപ്പോള്‍ വികസിച്ചു കൂടാ എന്ന് കരുതുന്ന ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. കിഫ്ബി തകര്‍ന്നിരുന്നെങ്കില്‍ നാട്ടില്‍ കാണുന്ന ഈ വികസനങ്ങള്‍ സാധ്യമാകുമായിരുന്നോ എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
കിഫ്ബി തകര്‍ന്നിരുന്നെങ്കില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകുമായിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു.