"കുഞ്ഞിന്റെ പ്രായം പരിഗണിച്ചല്ല, മുകളിൽ നിന്നുള്ള പ്രഷർ ആണെന്ന് ബിബി ക്രീയേറ്റീവ് ടീമിലെ ചിലർ പറഞ്ഞു"; ലക്ഷ്മിയുടെ മകനെ വീട്ടിൽ കയറ്റാത്തതിനെതിരെ സഹോദരൻ | Bigg Boss

ആദിലയും നൂറയും ലക്ഷ്മിയും ലക്ഷ്മിയുടെ അമ്മയും കുറേനേരം സംസാരിച്ചിരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് ഉണ്ടായിരുന്നു. അതൊന്നും ബിഗ് ബോസ് പുറത്തുവിട്ടില്ല
Bigg Boss
Published on

ബിഗ് ബോസ് ഫാമിലി വീക്കിൽ ലക്ഷ്മിയുടെ കുഞ്ഞിനെ കയറ്റാതിരുന്ന സംഭവത്തിൽ ബിഗ് ബോസിനെതിരെ ലക്ഷ്മിയുടെ ആരാധകർ രംഗത്തെത്തി. കുട്ടിയുടെ പ്രായം പരിഗണിച്ചായിരുന്നു അത്തരമൊരു നടപടിയെടുത്തതെന്നാണ് ബിഗ് ബോസ് ടീം അറിയിച്ചത്. എന്നാൽ മുകളിൽ നിന്നുള്ള സമ്മർദ്ദം കാരണമാണ് കുട്ടിയെ കയറ്റാതിരുന്നതെന്ന് ബിബി ക്രീയേറ്റീവ് ടീമിലെ ചിലർ പറഞ്ഞതായി ലക്ഷ്മിയുടെ സഹോദരൻ പറയുന്നു.

സഹോദരൻ പറഞ്ഞതിങ്ങനെ:

"കുഞ്ഞിന്റെ പ്രായം പരിഗണിച്ചാണ് ബിഗ് ബോസ് ഹൗസിലേക്ക് അവനെ കയറ്റാതിരിക്കുന്നത് എന്നാണ് ബിബി ടീം അറിയിച്ചത്. എന്നാൽ പ്രായം ഒരു ഘടകമല്ലെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ ഞാൻ കാണിക്കാം. രണ്ടോ മൂന്നോ വയസുള്ള കുഞ്ഞിനെ തമിഴ് ബിഗ് ബോസിൽ കയറ്റിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് 2 വയസുള്ള റെനീഷയുടെ ഏട്ടന്റെ കുഞ്ഞിനെ കയറ്റിയിട്ടുണ്ട്.

എന്തായാലും കുഞ്ഞിനെ കയറ്റില്ലെന്നാണ് തീരുമാനം എങ്കിൽ അവർക്ക് ഇക്കാര്യം നമ്മളെ വിളിച്ച് പറയുമ്പോൾ തന്നെ പറയാമായിരുന്നു. അല്ലെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പറയാമായിരുന്നു, അല്ലേൽ ഡ്രസ് ചേഞ്ച് ചെയ്യുമ്പോ പറയാമായിരുന്നു. സമന്യുവും ഞാനും തമ്മിൽ നല്ല ബോണ്ടായോണ്ട് എനിക്ക് നല്ല വിഷമം തോന്നി. ഞാൻ അവിടെ വെച്ച് കരഞ്ഞു. ഞാൻ കരഞ്ഞത് കണ്ടിട്ടാണോയെന്ന് അറിയില്ല അവിടുത്തെ ക്രീയേറ്റീവ് ടീമിലെ ആളുകൾ എന്നെ ഹഗ് ചെയ്ത് പറഞ്ഞു, 'മോനേ ഇത് ഞങ്ങളാരും ചെയ്യുന്നതല്ല, മുകളിൽ നിന്നുള്ള പ്രഷർ' ആണെന്ന്. എന്തായാലും ഇത് പറഞ്ഞത് കൊണ്ട് ലക്ഷ്മിക്ക് ആരുടേയും സിമ്പതി വോട്ട് വേണ്ട.

ഇപ്പോഴും എനിക്ക് ആഗ്രഹം അടുത്താഴ്ചയെങ്കിലും ബിഗ് ബോസിന് തോന്നി അവനെ കയറ്റാമെന്ന് വിളിച്ചാൽ അവനേയും കൊണ്ട് ഞാൻ പിന്നേയും കയറും. ഞങ്ങൾ തന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്ത് പോയ്ക്കാളാം. അവനെ ബിഗ് ബോസ് ഹൗസിനുള്ളിൽ വെറും അഞ്ചോ പത്തോ മിനിറ്റത്തേക്കെങ്കിലും കയറ്റിവിടണമെന്നത് എന്റെ വലിയ ആഗ്രഹമാണ്.

അവന്റെ കോട്ട് തൈപ്പിച്ചത് ഒറ്റ ദിവസം കൊണ്ടായിരുന്നു. അവൻ അങ്ങേയറ്റം ഹാപ്പിയായിരുന്നു. ഫ്ലൈറ്റിലുള്ളവർക്കെല്ലാം ഇവൻ ലക്ഷ്മിയുടെ മകനാണെന്ന് അറിഞ്ഞു, ഞാൻ ബിഗ് ബോസിൽ പോകുകയാണെന്ന് ഫ്ലൈറ്റിലുള്ള പലരോടും പറഞ്ഞിരുന്നു. എന്നേയും കുഞ്ഞിനേയും കയറ്റാതിരിക്കാൻ അവർ പ്ലാൻഡ് ആയി തീരുമാനിച്ചു. അങ്ങനെ ചെയ്യേണ്ട കാര്യം അവർക്കെന്താണെന്ന് ചോദിച്ചാൽ അറിയില്ല. ഞങ്ങൾ വരേണ്ട എന്നാണെങ്കിൽ അവർക്ക് ഫ്ലൈറ്റ് ടിക്കറ്റ് അയച്ച് തരാതിരിക്കാമായിരുന്നു. എല്ലാം തയ്യാറായി ആ വീടിന്റെ മുന്നിലെത്തിയപ്പോഴാണ് കുഞ്ഞിനെ കയറ്റാൻ പാടില്ലെന്ന് അവർ പറഞ്ഞത്.

ലക്ഷ്മിയെ പരിഹസിക്കുന്ന രീതിയിലാണ് അമ്മ പറഞ്ഞത്, ആദില-നൂറയെ ലക്ഷ്മി വീട്ടിൽ കയറ്റില്ലായിരിക്കും പക്ഷെ ഞാൻ നിങ്ങളെ കയറ്റും, സിറ്റൗട്ടിലിരുന്നോയെന്ന്. ആദില-നൂറ വിവാദത്തിന് ശേഷവും ലക്ഷ്മിക്ക് വോട്ട് കിട്ടാൻ കാരണം ലാലേട്ടൻ അത്രയും പറഞ്ഞിട്ടും തന്റെ വാക്കിൽ ഉറച്ച് നിന്നത് കൊണ്ടാണ്. വേണമെങ്കിൽ അമ്മയ്ക്ക് അവിടെ പോയിട്ട് ലക്ഷ്മിയുടെ നിലപാടിനൊപ്പം തന്നെ നിൽക്കാമായിരുന്നു. എന്നാൽ വല്യമ്മച്ചി ഫ്ലൈറ്റിൽ നിന്നേ പറഞ്ഞിരുന്നു ഞാൻ അങ്ങനെ പറയില്ല, അവരും രണ്ട് കുട്ടികളാണ്, അവരെ ഒന്നിപ്പിച്ചിട്ടേ ഞാൻ വരികയുള്ളൂവെന്ന്.

ഹൗസിലെത്തി ആദിലയും നൂറയും ലക്ഷ്മിയും ലക്ഷ്മിയുടെ അമ്മയും കുറേ നേരം സംസാരിച്ചിരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് ഉണ്ടായിരുന്നു. അതൊന്നും ബിഗ് ബോസ് പുറത്തുവിട്ടില്ല. അവർക്ക് ഉമ്മ കൊടുക്കുകയും ലക്ഷ്മിയുടെ കൈക്ക് മുകളിൽ കൈവെച്ച് ഇവരെ ചേർത്ത് പിടിക്കണമെന്നൊക്കെ അമ്മ പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു." - സഹോദരൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com