Soldier who returned home on leave found dead inside his house in Nilambur

അവധിക്ക് നാട്ടിലെത്തിയ സൈനികൻ നിലമ്പൂരിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ | Soldier

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Published on

മലപ്പുറം: നിലമ്പൂർ മൂത്തേടത്ത് അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം കുറ്റിക്കാട് സ്വദേശി ജസൻ സാമുവൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Soldier who returned home on leave found dead inside his house in Nilambur)

ഛത്തീസ്‌ഗഡിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. നാല് ദിവസങ്ങൾക്ക് മുൻപാണ് ജസൻ അവധിക്ക് നാട്ടിലെത്തിയത്. പ്രാഥമിക നിഗമനം ആത്മഹത്യയാണ് എന്നാണ്.

നിലമ്പൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Times Kerala
timeskerala.com