
നെന്മാറ: നെന്മാറയിലെ സൗരോർജ വൈദ്യുതി ഉത്പാദന നിലയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും(Solar power plant). ഉച്ചയ്ക്ക് ശേഷം 3.30 ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
1.5 മെഗാവാട്ട് ശേഷിയുള്ള നിലയത്തിന്റെ സൗരോർജ പാനലുകൾ കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്.
നിലയത്തിന്റെ നിർമ്മാണം പ്രധാനമന്ത്രി കിസാൻ ഊർജസുരക്ഷാ ഏവം ഉത്തൻ മഹാഭിയാൻ (പിഎംകുസും) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയിരിക്കുന്നത്.