

ഐ.എച്ച്.അര്‍.ഡി യുടെ തിരുവനന്തപുരം പ്രൊഡക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ വിവിധ പ്രൊജക്ടുകളിലേക്ക് സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ/ബി.ടെക്ക്/ബി.എസ്.സി/ബി.സി.എ/എം.സി.എ യോഗ്യതയും പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് https://pmdamc.ihrd.ac.in എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0471-2550612, 8547005087.