
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചു. ഇക്കാര്യം അറിയിച്ചത് ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ്. (Social welfare pension )
1600 രൂപ വീതം ലഭിക്കുന്നത് 62 ലക്ഷത്തോളം പേര്‍ക്കാണ്. 1പെൻഷൻ അടുത്ത ആഴ്ച്ച മുതലാണ് ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങുന്നത്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ തുക കൈമാറുമെന്നാണ് മന്ത്രി അറിയിച്ചത്.