തിരുവനന്തപുരം : വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവിറക്കി. ചട്ടങ്ങൾ മറികടന്ന് പോലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്നാണ് ഡി ജി പി ഉത്തരവ്. (Social media restricted in women's battalion)
ഇത് മറികടന്ന് റീലുകൾ ചിത്രീകരിച്ച പശ്ചാത്തലത്തിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. ഓരോ അംഗങ്ങളും ഇത് സംബന്ധിച്ച് സത്യവാങ്മൂലം നൽകണമെന്ന് കമാൻഡൻറ് അറിയിച്ചു.