കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിമാർക്കെതിരെ സമൂഹ മാധ്യമ പോസ്റ്റുകൾ ഇട്ട യുവാവിന് 3 ദിവസം തടവ് ശിക്ഷ. ഹൈക്കോടതിയാണ് ആലങ്ങാട് സ്വദേശിക്ക് ശിക്ഷ വിധിച്ചത്. (Social media posts against High Court judges )
പി കെ സുരേഷ് കുമാർ പോസ്റ്റിട്ടത് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുമെതിരെയാണ്. ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതിയെ ശിക്ഷിച്ചത് ജസ്റ്റിസ് രാജ വിജയരാഘവനും ജോബിൻ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ്.