തിരുവനന്തപുരം : ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ തന്നോട് ഫോണിൽ വിളിച്ച് സംസാരിച്ച പോലീസുകാരനെ കണ്ടെത്താൻ രഹസ്യ അന്വേഷണം ആരംഭിച്ചെന്ന വാർത്തയോട് പ്രതികരിച്ച് രംഗത്തെത്തി. (Sobha Surendran's reaction about investigation)
തനിക്ക് പോലീസും ശാസ്ത്രജ്ഞരും ഉൾപ്പെടെ നിരവധി പേർ സുഹൃത്തുക്കളായി ഉണ്ടെന്നാണ് അവർ പറഞ്ഞത്. തന്നെ ഫോണിൽ വിളിച്ച് സംസാരിച്ച പോലീസുകാരനെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതിയോ എന്നാണ് അവരുടെ ചോദ്യം.