തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് കേരളത്തിലെ മന്ത്രിമാർക്ക് അലർജിയാണെന്ന് പറഞ്ഞ് ശോഭ സുരേന്ദ്രൻ രംഗത്തെത്തി. പദ്ധതികൾ അനുവദിക്കാൻ സാധിക്കാത്തത് സംസ്ഥാനം പ്രോജക്ട് നൽകാത്തതിനാൽ ആണെന്നാണ് അവരുടെ കുറ്റപ്പെടുത്തൽ. (Sobha Surendran supports Suresh Gopi)
ഫെഡറൽ സംവിധാനം നിലനിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് പദ്ധതികൾ ചാക്കിൽ കെട്ടി കൊണ്ടുവന്ന് കൊടുക്കാൻ സാധിക്കില്ല എന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മരുമകന് ആലപ്പുഴയിൽ നിന്നോ അതിരപ്പിള്ളിയിൽ നിന്നോ ഒരു ടൂറിസം പദ്ധതി കൊടുക്കാൻ സമയമില്ല എന്നും അവർ വിമർശിച്ചു.