
കോഴിക്കോട് : പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തി. അവർ പറഞ്ഞത് കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിലെ ഭരണകൂടം ശ്രമിക്കരുത് എന്നാണ്.(Sobha Surendran on Hijab controversy)
ഇത് കാസർകോട് മൈം വിവാദത്തിന്റെ ആവർത്തനം ആകാൻ പാടില്ല എന്നും അവർ കൂട്ടിച്ചേർത്തു. രാജ്യദ്രോഹികൾ പറയുന്നത് കുട്ടികളുടെ മസ്തിഷ്കത്തിൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും, സ്വർണപ്പാളി വിവാദത്തിൽ സിബി അന്വേഷണം വേണമെന്നും അവർ ആവർത്തിച്ചു പറഞ്ഞു.
പിണറായി വിജയന്റെ അന്വേഷണത്തിൽ തൃപ്തിയില്ല എന്നും, കടകംപള്ളി സുരേന്ദ്രൻ നാലുതവണ ഘടകം മറിഞ്ഞാലും പിണറായി അറിയാതെ കളവ് നടക്കില്ല എന്നും അവർ വിമർശിച്ചു. ഔസേപ്പച്ചനും ഫക്രുദീൻ അലിയും പോലുള്ള കൂടുതൽ പ്രമുഖർ ബി ജെ പി വേദിയിലേക്ക് എത്തുമെന്നാണ് ശോഭ സുരേന്ദ്രൻ അറിയിച്ചത്.