ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ് എൻ ഡി പി |Vellappally Natesan

ആഗോള തലത്തില്‍ അയ്യപ്പ സംഗമം നടത്തുന്നത് നല്ലതാണെന്ന് വെള്ളാപ്പളളി നടേശന്‍
vellappally-natesan
Published on

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ് എൻ ഡി പി. ആഗോള തലത്തില്‍ അയ്യപ്പ സംഗമം നടത്തുന്നത് നല്ലതാണെന്നും ഉപാധികളൊന്നും ഇല്ലാതെയാണ് എസ് എൻ ഡി പിയുടെ പിന്തുണയെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു.

ദേവസ്വത്തിന്റെയും ക്ഷേത്രങ്ങളുടെയും വളര്‍ച്ചയ്ക്ക് ആവശ്യമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനോടൊപ്പം നില്‍ക്കുകയാണ് വേണ്ടത്. അയ്യപ്പ കീര്‍ത്തനങ്ങളും ചിത്രങ്ങളും മാലകളും മറ്റും വിറ്റ് ഉപജീവനം നടത്തുന്ന നിരവധി സാധാരണക്കാര്‍ക്കും അയ്യപ്പ സംഗമം സഹായമാകുക.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാണ്. കേരള മുഖ്യമന്ത്രിയും സ്റ്റാലിനും ഉദയനിധി സ്റ്റാലിനും മാപ്പു പറയണമെന്ന ബി ജെ പിയുടെ ആവശ്യം രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com