വെള്ളാപ്പള്ളിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണമെന്ന് SNDP സംരക്ഷണ സമിതി | Vellappally Natesan

രാഷ്ട്രപതിക്ക് പരാതി നൽകും
SNDP Panel demands withdrawal of Vellappally Natesan's Padma award
Updated on

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്ക്കാരം നൽകിയതിനെതിരെ എസ്എൻഡിപി സംരക്ഷണ സമിതി രംഗത്ത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യം ആദരവ് നൽകുന്നത് നിയമവിരുദ്ധമാണെന്ന് സമിതി ആരോപിച്ചു. എന്നാൽ, സംഘടനയെ നയിച്ചതിലെ മികവിനുള്ള അംഗീകാരമാണിതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.(SNDP Panel demands withdrawal of Vellappally Natesan's Padma award)

വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയവയുൾപ്പെടെ 21 ക്രിമിനൽ കേസുകളിൽ വെള്ളാപ്പള്ളി പ്രതിയാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസും നിലവിലുണ്ട്. പുരസ്‌കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സമിതി അറിയിച്ചു. പണം നൽകിയാണോ പുരസ്‌കാരം വാങ്ങിയതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എസ്എൻഡിപി യോഗത്തെ ദീർഘകാലം മുന്നോട്ട് നയിച്ചതിലെ മികവ് തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാർ പുരസ്‌കാരം നൽകിയത് എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. തന്റെ ലക്ഷ്യം കേവലം നായർ-ഈഴവ ഐക്യമല്ല, മറിച്ച് നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ വിശാലമായ ഐക്യമാണ്. ഇതിൽ രാഷ്ട്രീയമില്ല. മുസ്ലീം ലീഗ് ഒഴികെ ആർക്കും ഈ ഐക്യത്തിൽ ചേരാം. തന്നെ കരുത്തനാക്കി മാറ്റിയത് സുകുമാരൻ നായരുടെ നിലപാടുകളാണ്. ഐക്യത്തിനായി അദ്ദേഹം നൽകിയ പിൻബലം വലുതാണെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com