കോഴിക്കോട് : എസ് എൻ ഡി പി നേതാവിൻ്റെ വീടിന് നേർക്ക് ആക്രമണം. വടകരയിലാണ് സംഭവം. എസ് എൻ ഡി പി ശാഖാ പ്രസിഡൻ്റ് ദാമോദരന്‍റെ വീടിന് നേർക്കാണ് ആക്രമണം ഉണ്ടായത്.(SNDP leader's house vandalized in Kozhikode)
5 ജനൽ ചില്ലുകൾ അക്രമി തകർത്തിട്ടുണ്ട്. സി സി ടി വി ക്യാമറയും തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. അക്രമി വീട്ടിലേക്ക് വരുന്ന ദൃശ്യങ്ങൾ ലഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത വടകര പോലീസ് അന്വേഷണം ആരംഭിച്ചു.