
ആലപ്പുഴ : രണ്ടാം സർവ്വമത സമ്മേളനം നടത്തണമെന്നും പിന്നാക്ക സമുദായങ്ങളോടുള്ള അവഗണനയുടെ സത്യം പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം അമ്പലപ്പുഴ, കണിച്ചുകുളങ്ങര എസ് എൻ ഡി പി യോഗം യൂണിയനുകളിലെ ശാഖ നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. (SNDP Calls for Second Interfaith Conference )
സമ്പത്ത് സംഘടിത സമുദായങ്ങൾക്ക് കിട്ടുന്നുവെന്നാണ് വിമർശനം. മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് ഒട്ടനവധി സ്‌കൂളുകൾ ഉണ്ടെന്നും, ഈഴവ സമുദായം കണ്ടാലും കൊണ്ടാലും മനസിലാക്കാത്തവരായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.