
പാലക്കാട്: മണ്ണാർക്കാട് അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തി(Snake). കരിമ്പ പള്ളിപ്പടി അങ്കണവാടിയിൽ ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം നടന്നത്. കുട്ടികൾ ഇരിക്കുന്ന മുറിയിൽ ഉത്തരത്തിലായി അധ്യാപികയാണ് പാമ്പിനെ കണ്ടത്.
ജില്ലയിൽ ശക്തമായ മഴ തുടർന്നിരുന്നാൽ കഴിഞ്ഞ ദിവസം കളക്‌ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. അതുകൊണ്ട് ഇന്ന് കുട്ടികൾ അങ്കണവാടിയിൽ എത്തിയിരുന്നില്ല. ഇത് വലിയ അപകടം ഒഴിവാക്കി. ഒടുവിൽ പാമ്പ് പിടുത്തകാരനെത്തി പാമ്പിനെ പിടികൂടിയതായാണ് വിവരം.