അ​ങ്ക​ണ​വാ​ടി​യി​ല്‍ നിന്നും മൂ​ര്‍​ഖ​ന്‍ പാമ്പിനെ കണ്ടെത്തി |Snake found

ആ​ലു​വ ക​രു​മാ​ലൂ​ര്‍ ത​ടി​ക്ക​ക്ക​ട​വി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ സംഭവം നടന്നത്.
snake founded
Published on

കൊ​ച്ചി : അ​ങ്ക​ണ​വാ​ടി​യി​ല്‍ നിന്നും മൂ​ര്‍​ഖ​ന്‍ പാമ്പിനെ കണ്ടെത്തി.ആ​ലു​വ ക​രു​മാ​ലൂ​ര്‍ ത​ടി​ക്ക​ക്ക​ട​വി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ സംഭവം നടന്നത്.

അ​ധ്യാ​പി​ക ഷെ​ല്‍​ഫി​ലെ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ത്തി വി​ട​ര്‍​ത്തി​യ നി​ല​യി​ല്‍ വ​ലി​യ മൂ​ര്‍​ഖ​നെ ക​ണ്ട​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് അ​ധ്യാ​പി​ക പ​റ​ഞ്ഞു.

ഈ ​സ​മ​യ​ത്ത് എ​ട്ടു കു​ട്ടി​ക​ൾ അ​ങ്ക​ണ​വാ​ടി​യി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കി​യ​ശേ​ഷം സ്‌​നേ​ക് റെ​സ്‌​ക്യൂ​വ​ര്‍ എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സംഭവത്തെ തുടർന്ന് അ​ങ്ക​ണ​വാ​ടി മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കൂ​വെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com