പാലക്കാട് : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും കനത്ത പുക ഉയർന്നു. പാലക്കാട് കോട്ടോപാടത്ത് ആണ് സംഭവം. മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്സ് എന്ന ബസിൽ നിന്നും ആണ് പുക ഉയർന്നത്. (Smoke from bus in Palakkad)
ബസിലെ ജീവനക്കാർ ചാടി രക്ഷപ്പെട്ടു. യാത്രക്കാരെയും മാറ്റി. സംഭവം ഉണ്ടായത് ഇന്ന് രാവിലെ 11.30ഓടെയാണ്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.