ആലപ്പുഴ : ആലപ്പുഴ - ധൻബാദ് എക്സ്‌പ്രസിൽ നിന്ന് വലിയ ശബ്ദവും പിന്നാലെ പുകയും ഉയർന്നു. ഇത് ബ്രേക്കിങ് സിസ്റ്റത്തിൽ നിന്നാണ് ഉയർന്നത്. വലിയ ശബ്ദം കേട്ട യാത്രക്കാർ ആകെ പരിഭ്രാന്തിയിലായി. (Smoke from Alappuzha Dhanbad Express)
ട്രെയിൻ നിർത്തിയിട്ടതിന് ശേഷം ബ്രേക്കിംഗ് ബുഷിലെ പ്രശ്നം പരിഹരിച്ചു. പിന്നാലെയാണ് യാത്ര പുനരാരംഭിച്ചത്. ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുൻപായാണ് സംഭവം ഉണ്ടായത്.