കണ്ണൂർ : സെൻട്രൽ ജയിലിൽ നിന്നും സ്മാർട്ട് ഫോൺ പിടിച്ചെടുത്തു. ജയിലിലെ അഞ്ചാം ബ്ലോക്കിന്റെ പിൻഭാഗത്ത് നിന്നാണ് ഒളിപ്പിച്ച നിലിയിൽ ഫോൺ കണ്ടെത്തിയത്.
ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്മാർട്ട് ഫോൺ കണ്ടെത്തിയത്.ഫോണിനെ സംബന്ധിച്ച് ജയിലിനുള്ളിൽനിന്നു തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.