
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി(V.S. Achuthanandan). അദ്ദേഹത്തിന്റെ മകൻ അരുൺകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വി.എസ്. അച്യുതാനന്ദന്റെ ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തിയതായും ഇത് ശുഭ പ്രതീക്ഷ നൽകുന്നതായും അരുൺകുമാർ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ജൂൺ 23 ന് ഹൃദയാഘാതത്തെ തുടർന്നാണ് വി.എസ്. അച്യുതാനന്ദനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ സംഘമാണ് അദ്ദേഹത്തിനെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.