അഴുക്കു ചാലിൻ്റെ സ്ലാബ് തകർന്നു : പാലക്കാട് LLB വിദ്യാർത്ഥിനിക്ക് പരിക്ക് |LLB

എക്സൈസ് വകുപ്പിന്റെ സെമിനാറിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് രഹത കാനയിലേക്ക് വീണത്
അഴുക്കു ചാലിൻ്റെ സ്ലാബ് തകർന്നു : പാലക്കാട് LLB വിദ്യാർത്ഥിനിക്ക് പരിക്ക് |LLB
Published on

പാലക്കാട്: കാടാംകോട് അഴുക്ക് ചാലിന്റെ സ്ലാബ് തകർന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. അൽ അമീൻ എഞ്ചിനിയറിങ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിനി രഹത ഫർസാനക്കാണ് അപകടം സംഭവിച്ചത്.(Slab of sewer collapsed, LLB student injured in Palakkad)

എക്സൈസ് വകുപ്പിന്റെ സെമിനാറിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് രഹത കാനയിലേക്ക് വീണത്. ഉടൻ തന്നെ പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരത്തിലെ അഴുക്കുചാലുകളുടെ സ്ലാബുകൾ തകർന്ന നിലയിലായത് കാൽനട യാത്രക്കാർക്ക് വലിയ ഭീഷണിയുയർത്തുന്നുണ്ട്. നഗരസഭയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും അടിയന്തരമായി സ്ലാബുകൾ മാറ്റിസ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com