
കോഴിക്കോട്: ചാലിയാർ പുഴയുടെ ചുങ്കപള്ളി കടവിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. പെരുമണ്ണ പാറമ്മലിനു സമീപം ആണ് സംഭവം നടന്നത്. (Skull and bones found)
പുഴയിൽ മത്സ്യം പിടിക്കാൻ പോയ ആളാണ് അസ്ഥികൾ ആദ്യം കണ്ടത്. തുടർന്ന് പന്തീരാങ്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പ്രാദേശിക നീന്തൽ വിദഗ്ധരുടെ സഹായത്തോടെ തലയോട്ടിയും അസ്ഥികളും കരക്കെത്തിച്ചു. ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ ഒഴുകി എത്തിയതായിരിക്കും തലയോട്ടിയും അസ്ഥിയും എന്നാണ് നിഗമനം.