
കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഒക്ടേവിയ ആര്‍എസ് തിരിച്ചു വരുന്നു. പ്രീ-ബുക്കിങ് ഒക്ടോബര്‍ 6 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിക്കും. ഇന്ത്യയില്‍ ഫുള്ളി-ബില്‍റ്റ് യൂണിറ്റ് (എഫ്ബിയു) ആയാണ് നിശ്ചിത എണ്ണത്തില്‍ മാത്രമായി ഒക്ടേവിയ ആര്‍എസ് ലഭ്യമാകുക. മികച്ച ഡ്രൈവിങ്, ബോള്‍ഡ് ഡിസൈന്‍ എന്നിവയ്‌ക്കൊപ്പം മികച്ച പെര്‍ഫോമന്‍സും ഒക്ടേവിയ ആര്‍എസ് ഉറപ്പു നല്കുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ആദ്യത്തെ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പാസഞ്ചര്‍ കാറായി 2004 ലാണ് ഒക്ടേവിയ ആര്‍എസ് ഇന്ത്യയിലേക്കെത്തുന്നത്. സ്‌കോഡ ഇന്ത്യ ഓട്ടോയുടെ www.skoda-auto.co.in എന്ന സൈറ്റിലാണ് ബുക്കിംഗ് ആരംഭിക്കുന്നത്.