പുതിയ നാല് ടച്ച്പോയിന്റുകള്‍ സ്ഥാപിച്ചുകൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തുന്നു

പുതിയ നാല് ടച്ച്പോയിന്റുകള്‍ സ്ഥാപിച്ചുകൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തുന്നു
Published on

കാസര്‍ഗോഡ്, കായംകുളം, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലായി നാല് പുതിയ വില്‍പ്പന സൗകര്യങ്ങള്‍ ആരംഭിച്ചുകൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തി. സ്‌കോഡയുടെ ഈ മേഖലയിലെ വിശ്വസ്ത, ദീര്‍ഘകാല ഡീലര്‍ പങ്കാളികളിയായ ഇ.വി.എം. മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ പുതിയ ഔട്ട്ലെറ്റുകള്‍ ആരംഭിച്ചത്. ബ്രാന്‍ഡിന്റെ ശൃംഖല വികസിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.

"177 നഗരങ്ങളിലായി 310 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ എന്ന നാഴികക്കല്ല് അടുത്തിടെ കടന്ന ഞങ്ങള്‍ കേരളത്തിലെ ഏറ്റവും പുതിയ ശൃംഖലാ വിപുലീകരണത്തിലൂടെ ശക്തമായ ഒരു കുതിപ്പ് സൃഷ്ടിക്കുകയാണ്. കേരളം ഞങ്ങള്‍ക്ക് ഉയര്‍ന്ന പ്രകടനം നാല്‍കുന്ന ഒരു വിപണിയായി തുടരുന്നു. സ്‌കോഡയില്‍ ഈ മേഖല അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ഇവിടെ വളര്‍ന്നുവരുന്ന ഞങ്ങളുടെ ഉപഭോക്തൃ അടിത്തറ. ഇന്ത്യയിലെ സ്‌കോഡ ഓട്ടോയുടെ പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിനുമൊപ്പം സുരക്ഷ, മൂല്യം, യഥാര്‍ത്ഥത്തില്‍ നേട്ടമുണ്ടാക്കുന്ന ഉടമസ്ഥാവകാശ അനുഭവം എന്നിവയെ സംബന്ധിച്ചുള്ള ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനു കൂടിയുള്ള ഒരു വടുവയ്പ്പാണ് കേരളത്തിലെ ഈ വിപുലീകരണം." - സ്‌കോഡ ഓട്ടോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു

"കേരളത്തിലെ നാല് ഇടങ്ങളില്‍ പുതിയ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യയുമായുള്ള ബന്ധം തുടരുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ സൗകര്യങ്ങള്‍ ബ്രാന്‍ഡിന്റെ മുഴുവന്‍ ഉല്‍പ്പന്ന നിരയും പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കും എന്ന് മാത്രമല്ല, കേരളത്തിലുടനീളമുള്ള എല്ലാ സാധ്യതയുള്ളതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ സ്‌കോഡ ഉടമസ്ഥതാ അനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഈ നാല് പുതിയ വില്‍പ്പന ശാഖകള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആഴത്തിലുള്ളതും ആകര്‍ഷകവുമായ അന്തരീക്ഷത്തില്‍ സ്‌കോഡയുടെ പൂര്‍ണ്ണമായ ശ്രേണിയും കണ്ടു മനസ്സിലാക്കാന്‍ അവസരം നല്‍കും." - ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ സാബു ജോണി പറഞ്ഞു,

ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചു കൊണ്ട് പ്രീമിയവും ആധുനികവുമായ സജ്ജീകരണത്തോടെ കാര്‍ വാങ്ങല്‍, ഉടമസ്ഥാവകാശ അനുഭവങ്ങള്‍ ഉയര്‍ത്തുന്നതിനാണ് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കേരളത്തിലെ പുതിയ വില്‍പ്പന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കാസര്‍ഗോഡ് - 2,250 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വില്‍പ്പന സൗകര്യം, നാല് കാറുകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ സജ്ജീകരണം

കായംകുളം - 1,535 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വില്‍പ്പന സൗകര്യം, നാല് കാറുകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ സജ്ജീകരണം

തിരുവല്ല - 1,605 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വില്‍പ്പന സൗകര്യം, മൂന്ന് കാറുകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ സജ്ജീകരണം

അടൂര്‍ - 1,470 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വില്‍പ്പന സൗകര്യം, നാല് കാറുകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ സജ്ജീകരണം

കൊച്ചി, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ കൂടുതല്‍ ഡീലര്‍ഷിപ്പ് സൗകര്യങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതികളോടെ സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. നിലവില്‍, സ്‌കോഡയക്ക് കേരളത്തില്‍ 23 കസ്റ്റമര്‍ ടച്ച് പോയിന്റുകളും ദക്ഷിണേന്ത്യന്‍ മേഖലയിലുടനീളം 113 കസ്റ്റമര്‍ ടച്ച് പോയിന്റുകളും ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com