കൊച്ചി: ഇന്ത്യയിലെ 25-ാം വര്‍ഷം ഏറ്റവും മികച്ച വളര്‍ച്ച് കാഴ്ചവെച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. 2025 കലണ്ടര്‍ വര്‍ഷം 72,665 കാറുകള്‍ വിറ്റഴിച്ച് വില്‍്പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 107% വളര്‍ച്ചയാണ് കമ്പനി കാഴ്ച വെച്ചത്. 2022ല്‍ 35,166 കാറുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് കമ്പനി ഈ വന്‍കുതിപ്പു നേടിയത്. കമ്പനിയുടെ കസ്റ്റര്‍ ടച്ച്‌പോയന്റുകള്‍ 183 ഇടങ്ങളിലായി 325 എണ്ണമായതും പോയവര്‍ഷത്തെ ശ്രദ്ധേയ നേട്ടമാണ്. കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ, ഒക്ടേവിയ ആര്‍എസ് എന്നീ മോഡലുകളെല്ലാം മികച്ച പ്രതികരണം നേടിയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. ( Skoda)
മികച്ച മോഡല്‍ വൈവിധ്യവും വിതരണ, സേവനശൃംഖലകളുടെ വിപൂലീകരണവുമാണ് ഉപയോക്തൃ പിന്തുണ നേടാന്‍ കാരണമായതെന്നും 2021 മുതല്‍ ഇതുവരെ തദ്ദേശീയമായി നിര്‍മിച്ച 2 ലക്ഷം കാറുകള്‍ വിറ്റഴിച്ചുവെന്ന നാഴിക്കല്ലും 2025ല്‍ പിന്നിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കോഡാ ഓട്ടോ ഇന്ത്യയുടെ ആദ്യ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറായി രണ്‍വീര്‍ സിംഗ് എത്തിയതും 2025ലാണ്. 2025ല്‍ സ്‌കോഡ നടപ്പാക്കിയ നെറ്റ് വര്‍ക്ക് റീബ്രാന്‍ഡിംഗ്, കോര്‍പ്പറേറ്റ് ഐഡന്റിറ്റിയുടെ നവീകരണം എന്നിവ പൂര്‍ണമായും നടപ്പാക്കിയ സ്‌കോഡയുടെ ആദ്യത്തെ വലിയ വിപണി ഇന്ത്യയായി എന്നതും ശ്രദ്ധേയമാണ്.