കോട്ടയം : കോട്ടയം പുതുപ്പള്ളിയിൽ പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിന് സമീപത്താണ് അസ്ഥികൂടം നാട്ടുകാർ കണ്ടെത്തിയത്.
അഞ്ചുമാസമായി ഉപയോഗിക്കാതെ കിടന്ന റബ്ബർ തോട്ടത്തിലാണ് വ്യാഴാഴ്ച അസ്ഥികൂടം കണ്ടെത്തിയത്. മൂന്നു മാസം മുൻപ് പ്രദേശത്തു നിന്നും കാണാതായ വയോധികന്റെ അസ്ഥികൂടമാകാമെന്ന് റിപ്പോർട്ടുകൾ. സ്ഥലത്ത് കോട്ടയം ഈസ്റ്റ് പോലീസ്എത്തി അന്വേഷണം ആരംഭിച്ചിച്ചു.