Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaഎരുമപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അന്വേഷണം പുരോഗമിക്കുന്നു | Skeleton

എരുമപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അന്വേഷണം പുരോഗമിക്കുന്നു | Skeleton

🎙️ Latest Podcast

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയും കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Skeleton found in Erumapetty, Investigation underway)

നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള വീടിന്റെ അറ്റകുറ്റപ്പണികൾക്കിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന് പിന്നിലെ ചായ്പ്പിന്റെ നിലം പൊളിച്ചപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. അസ്ഥികൂടത്തിനൊപ്പം പായയുടെയും തുണികളുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.