കോട്ടയം : സ്കൂളിൻ്റെ പിൻഭാഗത്ത് നിന്ന് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥിക്കഷണങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. (Skeletal remains found in Kottayam)
ഇവയുള്ളത് സ്‌കൂളിന് പിറകിലുള്ള കാടുകയറിയ സ്ഥലത്താണ്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച കുട്ടികൾ ബോളെടുക്കാൻ പോയപ്പോഴാണ് ഇവ കാണുന്നത്.
ഇവയ്ക്ക് കാലപ്പഴക്കം ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് വിശദമായ പരിശോധന നടത്തും.