Skeletal remains : സെബാസ്റ്റ്യൻ്റെ വീടിനുള്ളിൽ മൃതദേഹമോ ?: പുതുതായി ഗ്രാനൈറ്റ് പാകിയ ഭാഗം തുറന്ന് പരിശോധന നടത്തും, ചേർത്തല തിരോധാന കേസിൽ നിർണായകം

രണ്ടു ദിവസത്തിനകം തന്നെ നിർണായക ഡി എൻ എ ഫലങ്ങൾ ലഭിക്കും.
Skeletal remains found from Alappuzha
Published on

ആലപ്പുഴ : ചേർത്തലയിലെ തിരോധാനക്കേസിൽ ആകെ വലഞ്ഞിരിക്കുകയാണ് പോലീസ്. പ്രതി സെബാസ്റ്റ്യൻ്റെ വീടിനുള്ളിൽ മൃതദേഹമുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിൻ്റെ ഭാഗമായി പുതുതായി ഗ്രാനൈറ്റ് പാകിയ തറ തുറന്ന് പരിശോധിക്കും. (Skeletal remains found from Alappuzha)

ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ ഇതിനായി എത്തിക്കും. യന്ത്ര സഹായത്തോടെ ഭൂമിക്കടിയിലെ ആസ്തി സാന്നിധ്യം കണ്ടെത്താനാണ് നീക്കം. രണ്ടരയേക്കർ പുരയിടത്തിലും വ്യാപക പരിശോധന നടത്തും. രണ്ടു ദിവസത്തിനകം തന്നെ നിർണായക ഡി എൻ എ ഫലങ്ങൾ ലഭിക്കും.

പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. 16 വർഷമായി കാണാതായ സ്ത്രീകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച്, ബിന്ദു പത്മനാഭൻ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം എന്നിവർ ഇവിടെ പരിശോധന നടത്തും. ഇത് ഒരു കൊലപാതക പരമ്പര ആണോ എന്നാണ് സംശയം.

Related Stories

No stories found.
Times Kerala
timeskerala.com