ആലപ്പുഴ : പള്ളിപ്പുറത്ത് സെബാസ്റ്റ്യൻ്റെ പറമ്പിൽ നിന്നും കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ പോലീസിനെ കുഴക്കുകയാണ്. പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.(Skeletal remains found from Alappuzha)
16 വർഷമായി കാണാതായ സ്ത്രീകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച്, ബിന്ദു പത്മനാഭൻ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം എന്നിവർ ഇവിടെ പരിശോധന നടത്തും. ഇത് ഒരു കൊലപാതക പരമ്പര ആണോ എന്നാണ് സംശയം.