ആലപ്പുഴ : ജൈനമ്മ കൊലക്കേസ് പ്രതി സെബാസ്റ്റ്യന് ചേർത്തല വാരനാട് സ്വദേശിയായ ഐഷയുടെ തിരോധനത്തിലും പങ്കെന്ന് സംശയം. പള്ളിപ്പുറത്ത് നിന്നും ലഭിച്ച അസ്ഥികൂട അവശിഷ്ടങ്ങൾ ജൈനമ്മയുടേത് അല്ലെങ്കിൽ ഐഷയുടെ ബന്ധുക്കളുടെ ഡി എൻ എ കൂടി പരിശോധിക്കുമെന്നാണ് വിവരം. (Skeletal remains found from Alappuzha)
ക്രൈംബ്രാഞ്ച് പ്രതിയുമായി ചേർത്തലയിൽ എത്തി തെളിവെടുപ്പ് നടത്തി. ബിന്ദു പത്മനാഭൻ, ഐഷ, ജൈനമ്മ എന്നിവരുടെ തിരോധാനം സംബന്ധിച്ച് ഏകീകൃത അന്വേഷണം വേണമെന്നാണ് ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം.