ആലപ്പുഴ : പള്ളിപ്പുറത്ത് പറമ്പിൽ നിന്നും അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥൻ ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ. സെബാസ്റ്റ്യനെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.(Skeletal remains found from Alappuzha)
സംഭവത്തിൽ നിർണായകമായത് കാണാതായ ജെയ്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്. ഇത് ഇയാളുടെ പക്കൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രഹസ്യമായി ഫോൺ ചാർജ് ചെയ്യാനായി ഓൺ ആക്കിയപ്പോഴാണ് ടവർ ലൊക്കേഷൻ ലഭിച്ചത്. ഫോൺ തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു. ചോദ്യങ്ങൾക്കൊന്നും തന്നെ സെബാസ്റ്റ്യൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല.